വിക്ലോ: കാട്ടു തീ പടർന്ന് പിടിച്ച ബ്രേ ഹെഡിൽ നിരീക്ഷണം തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ. കൂടുതൽ തീപിടിത്ത സാധ്യതകൾ കണക്കിലെടുത്താണ് നിരീക്ഷണം. അതേസമയം ബ്രേ ഹെഡിലെ തീപിടിത്തം പൂർണമായി നിയന്ത്രണ വിധേയം ആക്കിയിട്ടുണ്ട്.
മലനിരകളിൽ രണ്ട് തവണയാണ് തീപിടിത്തം ഉണ്ടായത്. വെള്ളിയാഴ്ചയുണ്ടായ തീപിടിത്തം രൂക്ഷമായിരുന്നു. ഏറെ പാടുപെട്ടായിരുന്നു ഇത് നിയന്ത്രണ വിധേയം ആക്കിയത്. രാത്രി 11 മണിവരെ ഇവർ തീ അണയ്ക്കൽ പ്രവർത്തനങ്ങൾ തുടർന്നു.
Discussion about this post

