കാവൻ: അയർലൻഡിൽ അമിത വേഗതയിൽ വാഹനമോടിച്ചതായി കണ്ടെത്തിയത് നൂറിലധികം ഡ്രൈവർമാർ. വെള്ളിയാഴ്ച നടത്തിയ ദൗത്യത്തിന്റെ വിവരങ്ങളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. മണിക്കൂറിൽ 60 കിലോ മീറ്റർ വേഗത നിശ്ചയിച്ചിട്ടുള്ള മേഖലയിൽ 130 കിലോ മീറ്റർ വേഗതയിൽ വാഹനം ഓടിച്ച കാവൻ സ്വദേശി ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു.
അവധിയുടെ പശ്ചാത്തലത്തിലാണ് ദൗത്യം സംഘടിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴ് മണിയ്ക്ക് ആരംഭിച്ച ദൗത്യം ചൊവ്വാഴ്ച വരെ തുടരും. ഈ വാരാന്ത്യത്തിൽ ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചതിന് 56 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 115 ലധികം ഡ്രൈവർമാരെ മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്നും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനെ തുടർന്നും പിടികൂടിയിട്ടുണ്ട്.
Discussion about this post

