തിരുവനന്തപുരം; പെരിയ ഇരട്ടക്കൊലക്കേസിൽ നാലു പ്രതികളുടെ പരോൾ തടഞ്ഞു. കേസിൽ ജയിലിൽ കഴിയുന്ന ആറ് പേർ മാത്രമാണ് ഇതുവരെ പുറത്തിറങ്ങിയത് . നാലു പേരുടെ കൂട്ടപ്പരോൾ വിവാദമായതിന് പിന്നാലെയാണ് പരോൾ തടഞ്ഞത് . പെരിയ കല്യോട്ട് ഇരട്ടക്കൊലക്കേസിൽ സിബിഐ കോടതി ശിക്ഷിച്ച പത്ത് പ്രതികൾക്കും ഒരുമിച്ചാണ് പരോൾ അനുവദിച്ചത് . ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെയുള്ള അഞ്ച് പേർ മെയ് 18 നും ഒരു പ്രതി മെയ് 20 നുമാണ് പരോളിൽ ഇറങ്ങിയത്.
ലോക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരോളിൽ ഇറങ്ങിയ പ്രതികൾ നാട്ടിലെത്തി. ഇതോടെയാണ് കൂട്ടപ്പരോൾ വിവാദമുണ്ടായത്. നാട്ടിലെ ക്രമസമാധന പ്രശ്നങ്ങൾ അടക്കമുള്ളവ ചൂണ്ടിക്കാട്ടി ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ രംഗത്തെത്തിയിരുന്നു. തുടർന്ന് കൂട്ടപ്പരോൾ സംബന്ധിച്ച് അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു.
കൂട്ടപ്പരോളിൽ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അന്വേഷണം തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് പരോൾ തടഞ്ഞത് . അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതുവരെ ഈ പ്രതികൾക്ക് പരോൾ ലഭിക്കില്ലെന്നാണ് റിപ്പോർട്ട്.

