ഡബ്ലിൻ: തേനീച്ചക്കൂട്ടത്തിനെതിരെ മുന്നറിയിപ്പ്. തേനീച്ചകൾ വീടിന്റെ മേൽക്കൂരയിലും മറ്റും കൂടുകൂട്ടുന്ന സമയം കണക്കിലെടുത്താണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഗാൽവേ സർവകലാശാലയിലെ സുവോളജി പ്രൊഫസറും തേനീച്ച കർഷകനുമായ ഗ്രേസ് മാക്കോർമാക്ക് ആണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്.
സാധാരണയായി വസന്തത്തിന്റെ അവസാനവും വേനലിന്റെ ആദ്യവുമണ് തേനീച്ചകളുടെ കൂടുകൂട്ടൽ കാലം. ഈ സമയത്ത് ഇവ പുതിയ കൂടുകൾ ഉണ്ടാക്കി തുടങ്ങും. വീടിന്റെ മേൽക്കൂരകൾ, ഉപയോഗിക്കാത്ത ഷെഡ്ഡുകൾ, ചുമരുകൾ എന്നിവയിലെല്ലാം ഇവ കൂട് കൂട്ടാം. അതിനാൽ ശ്രദ്ധ ചെലുത്തണം. അഞ്ച് മുതൽ 20 വരെ എണ്ണം തേനീച്ചകളെ കണ്ടാൽ തേനീച്ച കർഷകരെയോ അതുമല്ലെങ്കിൽ ക്ലബ്ബുകളുമായോ ബന്ധപ്പെടണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

