ഡബ്ലിൻ: ഡബ്ലിനിൽ വാഹനാപകടം. 20 വയസ്സുകാരന് ജീവൻ നഷ്ടമായി. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ഡബ്ലിനിലെ ഫിൻഗ്ലാസിൽ ആയിരുന്നു അപകടം ഉണ്ടായത്.
യുവാവ് സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവിനെ ഉടനെ തന്നെ കനോലി ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ യുവാവിന് ജീവൻ നഷ്ടമായി. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post

