ഡബ്ലിൻ/ ന്യൂയോർക്ക്: പുതിയ കുടിയേറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായി അമേരിക്കയിൽ അറസ്റ്റിലായത് 50 ലധികം ഐറിഷ് പൗരന്മാർ. ഈ വർഷം ഇതുവരെ 56 പേർ അറസ്റ്റിലായിട്ടുണ്ടെന്നാണ് എമിേേഗ്രഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഓഫീസ് അറിയിക്കുന്നത്. ഇവരിൽ 43 പേർക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചു.
43 പേരിൽ ചിലരെ അയർലന്റിലേക്ക് തന്നെ തിരിച്ചയച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ നാടുകടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 35 പുരുഷന്മാരും 21 സ്ത്രീകളുമാണ് അറസ്റ്റിലായവരിൽ ഉൾപ്പെടുന്നത്. ഇതിൽ ഭൂരിഭാഗം പേർക്കും 20 വയസ്സാണ് പ്രായം. ടൂറിസ്റ്റ് വിസയിൽ എത്തി കാലാവധി കഴിഞ്ഞും തിരികെ മടങ്ങാത്തവർ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
Discussion about this post

