ഡബ്ലിൻ: ഡബ്ലിനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതിയുമായി ലീഗൽ എഐ ടെക്നോളജി കമ്പനിയായ ക്ലിയോ. അധികമായി 40 അവസരങ്ങളാണ് കമ്പനി മുന്നോട്ടുവയ്ക്കുന്നത്. ഇതോടെ ജീവനക്കാരുടെ എണ്ണം 60 ൽ നിന്നും നൂറായി ഉയരും. അടുത്ത വർഷത്തോടെ ഇത് നടപ്പിലാക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
ഡബ്ലിനിലെ ടു ദോക്ലാൻഡ് സെൻട്രലിൽ കമ്പനി ഇന്ന് പുതിയ ഓഫീസ് തുറന്നിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. പുതിയ കമ്പനി തുറന്നത് തങ്ങളുടെ വളർച്ചയിലെ നിർണായക പടവാണെന്ന് അധികൃതർ വ്യക്തമാക്കി.
Discussion about this post

