ഡബ്ലിൻ: അയർലൻഡിലെ തൊഴിൽ വിപണി കൂടുതൽ സജീവമാകുമെന്ന് റിപ്പോർട്ട്. വരും നാളുകളിൽ അയർലൻഡിനെ കാത്തിരിക്കുന്നത് നിരവധി തൊഴിലവസരങ്ങളാണെന്നാണ് അടുത്തിടെ പുറത്തുവന്ന പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം രാജ്യം പുരോഗതിയുടെ പാതയിൽ ശക്തമായ മുന്നേറ്റമാണ് നടത്തുന്നത് എന്നാണ് ഇത് നൽകുന്ന സൂചന.
അടുത്ത വർഷം നാലിൽ ഒന്ന് എന്ന ക്രമത്തിൽ തൊഴിലുടമകൾ പുതിയ ജീവനക്കാരെ നിയമിക്കുമെന്ന് ഐറിഷ് ജോബ്സ് നിയമ പ്ലാറ്റ്ഫോം നടത്തിയ സർവ്വേയിൽ വ്യക്തമാക്കുന്നു. വൻകിട ബിസിനസ് സംരംഭങ്ങൾ ഉൾപ്പെടെ വരും മാസങ്ങളിൽ നിയമനം വർധിപ്പിക്കും. ഈ വർഷം ഏപ്രിൽ മുതൽ റിക്രൂട്ട്മെന്റുകൾ വർധിച്ചിട്ടുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
Discussion about this post

