ഡബ്ലിൻ: പ്രധാനമന്ത്രി മീഹോൾ മാർട്ടിനെതിരെ വീണ്ടും വിമർശനവുമായി റയാൻഎയർ സിഇഒ മൈക്കൾ ഒ ലിയറി. ഡബ്ലിൻ വിമാനത്താവളത്തിൽ യാത്രികർക്ക് പരിധി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് വിമർശനം ഉയർത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ചൈനീസ് സന്ദർശനത്തെയും അദ്ദേഹം വിമർശിച്ചു.
മാധ്യമത്തോട് സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഫോട്ടോ എടുത്ത് സമയം പാഴാക്കുന്നത് മീഹോൾ മാർട്ടിൻ നിർത്തണമെന്ന് ലിയറി പറഞ്ഞു. പകരം ഡബ്ലിനിൽ വിമാനത്താവളത്തിലെ യാത്രികരുടെ പരിധി സംബന്ധിച്ച സർക്കാർ വാഗ്ദാനം പാലിക്കാനുള്ള ശ്രമങ്ങൾ നടത്തണം. ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രികരുടെ പരിധി എടുത്ത് കളയണം എന്നാണ് ഏവരുടെയും അഭിപ്രായം എന്നും ലിയറി കൂട്ടിച്ചേർത്തു.
Discussion about this post

