ഡബ്ലിൻ: യൂറോപ്പിലാകമാനം അഞ്ചാംപനി പടർന്ന് പിടിയ്ക്കുന്ന പശ്ചാത്തലത്തിൽ അയർലൻഡിലുള്ളവർക്ക് മുന്നറിയിപ്പുമായി എച്ച്എസ്ഇ. അവധിയോട് അനുബന്ധിച്ച് യൂറോപ്പിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര പോകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് എച്ച്എസ്ഇ അധികൃതർ അറിയിച്ചു. യൂറോപ്പിൽ നിരവധി പേർക്കാണ് അഞ്ചാംപനി സ്ഥിരീകരിച്ചിരിക്കുന്നത്.
ശൈത്യ അവധിക്കാലത്തോട് അനുബന്ധിച്ച് നോർതേൺ ഇറ്റലിയിൽ വൈവിധ്യമാർന്ന കായിക പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഇവിടേയ്ക്ക് അയർലൻഡിൽ നിന്നും നിരവധി പേരാണ് എത്താറുള്ളത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് മുന്നറിയിപ്പ്. യാത്രയ്ക്ക് മുൻപ് വാക്സിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കണം. ഇതിന് പുറമേ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടണം എന്നും എച്ച്എസ്ഇ നിർദ്ദേശിച്ചു.

