ഗാൽവെ: ഗാൽവെയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച യുവാവിന്റെ പേര് പുറത്തുവിട്ടു. 45 കാരനായ എയ്ഡൻ മക്നേർൺ ആണ് മരിച്ചത്. കൗണ്ടി ഡോണഗലിലെ ഡങ്കിനീലി സ്വദേശിയാണ്.
എയിഡന് ഭാര്യയും അമ്മയും രണ്ട് പെൺക്കളുമാണ് ഉള്ളത്. ഡിങ്കനീലി സ്വദേശി ആണെങ്കിലും ഏറെ നാളായി ഗാൽവെയിൽ ആണ് അദ്ദേഹം കുടുംബവുമൊത്ത് താമസം. എയിഡന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഗാൽവെയിലെ വസതിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

