ഡബ്ലിൻ: മുൻ പങ്കാളിയെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ പ്രതിയ്ക്ക് തടവ് ശിക്ഷ. 34 കാരനായ മാക്സ്വെൽ ഇറ്റുമെലാങ് മോസിയയ്ക്ക് ആണ് ശിക്ഷ വിധിച്ചത്. 20 മാസത്തെ തടവിനാണ് കോടതി ഇയാളെ ശിക്ഷിച്ചത്.
2019 ൽ ആയിരുന്നു സംഭവം. ഡേറ്റിംഗിനിടെ ഇയാൾ യുവതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സെൻട്രൽ ക്രിമിനൽ കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്. കോടതിയിൽ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു.
Discussion about this post

