ഡബ്ലിൻ: ഷാനൻ വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് 20 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും 30 കിലോ കഞ്ചാവാണ് പിടികൂടിയത്.
ഇന്നലെ ആയിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റെവന്യൂ കസ്റ്റംസ് ഓഫീസർമാർ നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെടുത്തത്. പിടിച്ചെടുത്ത കഞ്ചാവിന് 6 ലക്ഷം യൂറോ വിലവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ലഹരി വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്കായി ഫോറൻസിക് സയൻസ് അയർലൻഡിലേക്ക് അയച്ചു.
Discussion about this post

