ഡബ്ലിൻ: നാസ് (NAAS) ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം അടുത്ത മാസം 10 ന്. തരംഗം 2026 എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി കറാഗ് ഹാളിലാണ് നടക്കുക. പരിപാടിയുടെ ഭാഗമായി ലക്കി ഡ്രോയും നടക്കും.
ലക്കി ഡ്രോയിൽ ഒന്നാം സമ്മാനം നേടുന്ന വിജയിയ്ക്ക് ഗോൾഡ് കോയിനാണ് ലഭിക്കുക. രണ്ടാം സമ്മാനമായി 400 യൂറോയുടെ ഗിഫ്റ്റ് വൗച്ചറും മൂന്നാം സമ്മാനം നേടുന്നവർക്ക് 300 യൂറോയുടെ ഗിഫ്റ്റ് വൗച്ചറും നൽകും. ഏഴ് പേർക്ക് ലക്കി ഡ്രോയിലൂടെ സമ്മാനങ്ങൾ സ്വന്തമാക്കാം.
Discussion about this post

