ആൻഡ്രിം: തടവുകാരെ കൊണ്ട് തിങ്ങിനിറഞ്ഞ് മാഗബെറി ജയിൽ. ഇതേ തുടർന്ന് നിരവധി സംഘർഷങ്ങളാണ് ജയിലിൽ നടക്കുന്നത്. സംഭവം വലിയ ആശങ്കയുളവാക്കിയിട്ടുണ്ട്.
ജയിലിന്റെ ശേഷി ഇതിനോടകം തന്നെ പരമാവധിയിൽ എത്തിനിൽക്കുകയാണ്. തടവുകാരെ നിയന്ത്രിക്കാൻ ആവശ്യമായ ഉദ്യോഗസ്ഥർ ഇല്ലാത്തത് പ്രതിസന്ധി ഇരട്ടിയാക്കുന്നുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി നീതിന്യായ മന്ത്രി നവോമി ലോംഗ് വ്യക്തമാക്കിയിട്ടുണ്ട്.
ജയിലുകൾ നിറയുന്ന സാഹചര്യത്തിൽ ശിക്ഷാ കാലാവധി ഏറെക്കുറെ പൂർത്തിയാക്കിയ തടവുകാരെ വിട്ടയക്കണം എന്നാണ് മുൻ എച്ച് ബ്ലോക്ക് ഗവർണർ വില്യം മക്കീയുടെ നിർദ്ദേശം. ഇക്കാര്യം ജയിൽ മേധാവികൾ പരിഗണിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
Discussion about this post

