ഡബ്ലിൻ: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ അധികാരത്തിൽ നിന്നും പുറത്തുപോയത് നല്ല കാര്യമാണെന്ന് അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. മഡുറോ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയല്ല. നിരവധി പേർക്ക് വേദനയും ദുരിതവും സമ്മാനിച്ച വ്യക്തിയാണ് മഡുറോയെന്നും മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സൈമൺ ഹാരിസ് പറഞ്ഞു. അതേസമയം അമേരിക്കയുടെ നടപടിയോട് അയർലൻഡിന് മൃദുസമീപനം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഡുറോയെയും ഭാര്യയെയും പിടികൂടിയതിനെ തട്ടിക്കൊണ്ട് പോകലെന്ന് ഒരിക്കലും വിശേഷിപ്പിക്കില്ല. ജനാധിപത്യപരമായിട്ടല്ല അദ്ദേഹം അധികാരത്തിലേറിയത്. മഡുറോ പുറത്ത് പോയത് നല്ല കാര്യമാണ്. ക്രൂരനായ സ്വേച്ഛാധിപതിയാണ് അദ്ദേഹം എന്നും സൈമൺ ഹാരിസ് കൂട്ടിച്ചേർത്തു.
Discussion about this post

