ഡബ്ലിൻ: അയർലൻഡിലെ നിലവിലെ മഴയുള്ള കാലാവസ്ഥയ്ക്ക് കാരണം ന്യൂനമർദ്ദമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ സ്വാധീന ഫലമായി വരും ദിവസങ്ങളിലും രാജ്യത്ത് മഴ ലഭിക്കും. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ജാഗ്രത വേണമെന്ന് അധികൃതർ ഇതിനോടകം തന്നെ നിർദ്ദേശിച്ചിട്ടുണ്ട്.
പ്രശ്നബാധിത മേഖലകളിൽ ആവശ്യമെങ്കിൽ സ്കൂളുകൾ അടച്ചിടാം. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്. ബീച്ചുകളിൽ വേലിയേറ്റത്തിനും സാധ്യതയുണ്ട്. അതിനാൽ ബീച്ചുകളിൽ സമയം ചിലവിടുമ്പോൾ ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post

