ആൻഡ്രിം: ഞായറാഴ്ചകളിൽ ശവസംസ്കാരം നിരോധിക്കാനുള്ള ആൻട്രിം കൗൺസിലിന്റെ തീരുമാനം തടഞ്ഞ് പ്രാദേശിക ജന പ്രതിനിധികൾ. ഇതോടെ മുന്നോട്ട് പോകാനുള്ള തീരുമാനം കൗൺസിൽ അംഗങ്ങളും ഉപേക്ഷിച്ചു. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടായിരുന്നു ആൻട്രിമിൽ ഞായറാഴ്ചകളിലെ സംസ്കാര ചടങ്ങുകൾക്ക് നിരോധനം കൊണ്ടുവരാൻ കൗൺസിൽ തീരുമാനിച്ചത്.
മിഡ് ആൻഡ് ഈസ്റ്റ് ആൻട്രിം ബോറോ കൗൺസിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവച്ചത്. എൻവിരോൺമെന്റ് ആന്റ് ഇക്കണോമി കമ്മിറ്റിയുമായി കൗൺസിൽ അംഗങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച സംസ്കാര ചടങ്ങുകൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. എന്നാൽ ചില പ്രദേശങ്ങളിൽ മൃതദേഹം ഞായറാഴ്ചകളിൽ സംസ്കരിക്കുന്നത് ഒരു ആചാരമായി ഇന്നും തുടരുന്നുണ്ട്. ഇതോടെയാണ് പ്രാദേശിക ജനപ്രതിനിധികൾ എതിർപ്പ് ഉയർത്തിയത്.

