ഡബ്ലിൻ: സിൻ ഫെയ്ൻ നേതാവ് പിയേഴ്സ് ഡൊഹർട്ടിയുടെ പേരിൽ തട്ടിപ്പ്. ഇതേ തുടർന്ന് അദ്ദേഹം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഡൊഹർട്ടിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ നിർമ്മിച്ച് തട്ടിപ്പ് സംഘം പണം ആവശ്യപ്പെടുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ ഡൊഹർട്ടിയ്ക്ക് ഒന്നരലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയ തട്ടിപ്പ് സംഘം ഇവരിൽ നിന്നും സംഭാവനകൾ ആവശ്യപ്പെടുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അദ്ദേഹം മുന്നറിയിപ്പുമായി എത്തിയത്. താൻ ആരോടും സംഭാവനകൾ ആവശ്യപ്പെടുകയില്ലെന്നും, ആരും വഞ്ചിതരാകരുത് എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post

