ലിമെറിക്ക്: ലിമെറിക്കിൽ പുതിയ ഭവന പദ്ധതിയുമായി ലാൻഡ് ഡവലപ്മെന്റ് ഏജൻസി. 285 പുതിയ വീടുകളാണ് ലിമെറിക്കിലെ ഡോക്ക് റോഡിൽ നിർമ്മിക്കുന്നത്. സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ ഈ വീടുകൾ ലഭ്യമാക്കും.
ഗ്യാസ് നെറ്റ്വർക്ക്സ് അയർലൻഡ് നൽകിയ ഭൂമിയിലാണ് എൽഡിഎ വീടുകൾ നിർമ്മിക്കുന്നത്. വൺ ബെഡ്, ടു ബെഡ്, ത്രീ ബെഡ് അപ്പാർട്ട്മെന്റുകൾ ഇവിടെ നിർമ്മിക്കും. 142 വൺ-ബെഡ് അപ്പാർട്ട്മെന്റുകളും 127 ടു ബെഡ് അപ്പാർട്ട്മെന്റുകളുമാണ് ഇവിടെ നിർമ്മിക്കുക. 16 ത്രീ ബെഡ് അപ്പാർട്ട്മെന്റുകളും നിർമ്മിക്കും. മൂന്ന് ബ്ലോക്കുകളിലായാണ് നിർമ്മാണം.
Discussion about this post

