ഡബ്ലിൻ: ഐറിഷ് പൗരത്വം ലഭിക്കുന്നതിനുള്ള താമസ കാലാവധി വർധിപ്പിച്ച നടപടിയിൽ വിമർശനവുമായി ലേബർ പാർട്ടി. താമസ കാലാവധി ഉയർത്താനുള്ള നിർദ്ദേശം സർക്കാർ പിൻവലിക്കണമെന്ന് ലേബർ പാർട്ടി ആവശ്യപ്പെട്ടു. അഞ്ച് വർഷമെന്ന കാലാവധി എട്ട് വർഷമാക്കി ഉയർത്താനാണ് സർക്കാർ തീരുമാനം.
കാലാവധി വർധിപ്പിക്കുന്നതിലൂടെ കുടിയേറ്റ നയങ്ങൾ മെച്ചപ്പെടുത്തുകയല്ല സർക്കാരിന്റെ ലക്ഷ്യമെന്ന് ലേബർ പാർട്ടി നീതി വക്താവ് ടി.ഡി അലൻ കെല്ലി ആരോപിച്ചു. പകരം രാഷ്ട്രീയ നിലപാടാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വം കുടിയേറ്റക്കാരുടെ സംയോജനമാണെന്നും പുതിയ നിർദ്ദേശങ്ങൾ ഇതിനെ പിന്നോട്ടടുപ്പിക്കുന്നതാണെന്നും ടിഡി ഇവാന ബാസിക്കും പ്രതികരിച്ചു.

