ഡബ്ലിന്‍ : ഡബ്ലിന്‍ മെട്രോലിങ്ക് പദ്ധതിയുടെ വിശദമായ ബിസിനസ് ടെന്‍ഡര്‍ നടപടികളിലേക്കു കടക്കാന്‍ അനുമതി . ഇതോടെ നിര്‍മാണത്തിനും മെട്രോ സര്‍വീസ് നടത്തിപ്പിനും അന്താരാഷ്ട്ര കമ്പനികളില്‍നിന്ന് ഔദ്യോഗികമായി ടെന്‍ഡര്‍ ക്ഷണിക്കാന്‍ ‘ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ അയര്‍ലൻഡിന് അംഗീകാരമായി.
പദ്ധതിക്ക് ആവശ്യമായ പ്ലാനിങ് അനുമതി നേരത്തേ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചത് പദ്ധതിയുടെ ചെലവും മറ്റും ഉള്‍പ്പെടുന്ന വിശദമായ ബിസിനസ് പദ്ധതിയും , ടെന്‍ഡര്‍ ഘട്ടങ്ങളുമാണ് . എന്നാല്‍ അന്തിമ നിര്‍മാണ അനുമതിയല്ല ഇത്. കമ്പനികള്‍ സമര്‍പ്പിക്കുന്ന ടെന്‍ഡറുകള്‍ പരിശോധിച്ച് കരാറുകള്‍ ഉറപ്പിച്ചശേഷമേ അന്തിമ നിര്‍മാണച്ചെലവ് വ്യക്തമാകൂ.
നോര്‍ത്ത് ഡബ്ലിനിലെ സ്വോര്ഡ്സിനു സമീപമുള്ള എസ്റ്റ്വറി പാര്‍ക്ക് ആന്‍ഡ് റൈഡ് സ്റ്റേഷനില്‍നിന്നാണ് മെട്രോലിങ്ക് ആരംഭിക്കുക. സ്വോര്‍ഡ്സ് സിറ്റി സെന്റര്‍, ഡബ്ലിന്‍ വിമാനത്താവളം, ബാലിമണ്‍, ഗ്ലാസ്നെവിന്‍ എന്നിവയിലൂടെ ഡബ്ലിന്‍ സിറ്റി സെന്ററിലെത്തുന്ന പാത ചാര്ലിമോണ്ടില് അവസാനിക്കും

