ഡബ്ലിൻ : സ്കോട്ട്ലൻഡിലേക്കുള്ള നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി പ്രസിഡന്റ് കാതറിൻ കോണോലി ചാൾസ് രാജാവുമായി കൂടിക്കാഴ്ച നടത്തി.
കിഴക്കൻ അയർഷെയറിലെ ഡംഫ്രീസ് ഹൗസിൽ ചാൾസ് രാജാവ് ഇന്നലെ രാത്രി ഒരുക്കിയ അത്താഴവിരുന്നിൽ പ്രസിഡന്റ് കോണോലി പ്രത്യേക അതിഥിയായി പങ്കെടുത്തു.
പാർക്ക്ലാൻഡ് എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന ഡംഫ്രീസ് ഹൗസ്, ചാൾസ് രാജാവിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അദ്ദേഹം സ്ഥാപിച്ച ‘കിംഗ്സ് ഫൗണ്ടേഷൻ’ എന്ന ചാരിറ്റബിൾ സംഘടനയുടെ ആസ്ഥാനമാണ്. മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇംഗ്ലണ്ടിലേക്കുള്ള മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനിടെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ വെച്ചാണ് പ്രസിഡന്റ് കോണോലിയും ചാൾസ് രാജാവും ഇതിനുമുമ്പ് കൂടിക്കാഴ്ച നടത്തിയത്.അയർലൻഡ് സന്ദർശിക്കാൻ പ്രസിഡന്റ് കോണോലി ചാൾസ് രാജാവിനെ ക്ഷണിക്കുകയും, അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തിരുന്നു.

