ഡബ്ലിൻ : ഗാസയിലെ മാനുഷിക പ്രതിസന്ധി ചൂണ്ടിക്കാട്ടി, ബൾഗേറിയയിൽ നടക്കുന്ന 2027-ലെ യൂറോവിഷൻ മത്സരത്തിൽ അയർലൻഡ് പങ്കെടുക്കുകയോ പരിപാടി സംപ്രേഷണം ചെയ്യുകയോ ചെയ്യില്ലെന്ന് ആർ ടി ഇ . മത്സരത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട തങ്ങളുടെ നിലപാടിൽ മാറ്റമൊന്നുമില്ലെന്ന് ആർ ടി ഇ വ്യക്തമാക്കി.
അടുത്ത വർഷത്തെ മത്സരം ബൾഗേറിയയിലെ ബർഗാസിലാണ് നടക്കുന്നത്. ഇതിന്റെ ഗ്രാൻഡ് ഫൈനൽ മെയ് 15-ന് അരീന ബർഗാസിൽ നടക്കും . യൂറോവിഷനിൽ ഏഴ് തവണ വിജയിച്ചിട്ടുള്ള അയർലൻഡ്, ഇസ്രായേൽ പങ്കെടുത്തതിനാൽ 2026-ലെ മത്സരത്തിൽ പങ്കെടുത്തിരുന്നില്ല.
“ഗാസയിൽ തുടരുന്ന ഭയാനകമായ ജീവഹാനി”യും സാധാരണക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന മാനുഷിക പ്രതിസന്ധിയും കണക്കിലെടുക്കുമ്പോൾ അയർലൻഡിന്റെ പങ്കാളിത്തം ന്യായീകരിക്കാനാവില്ലെന്ന് “ ആർ ടി ഇ പ്രസ്താവനയിൽ പറഞ്ഞു.
ഗാസയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായ പ്രവേശനം നിഷേധിക്കുന്നത് തുടരുന്നതിൽ തങ്ങൾക്ക് “അഗാധമായ ആശങ്കയുണ്ടെന്നും” ആർ ടി ഇ അറിയിച്ചു.

