ഡബ്ലിൻ: കുപ്രസിദ്ധ കുറ്റവാളി ഡാനിയൽ കിനഹാൻ അയർലൻഡിലേക്ക്. കിനഹാനുമായുള്ള സർക്കാരിന്റെ പ്രത്യേക ജെറ്റ് വിമാനം ദുബായിൽ നിന്നും ഡബ്ലിനിലേക്ക് തിരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഏതാനും മണിക്കൂറുകൾക്കുള്ളിൽ കിനഹാൻ അയർലൻഡിൽ എത്തും.
പ്രതിരോധ സേനയുടെ പുതിയ വിമാനമായ ഫാൽക്കൺ 6എക്സ് വിമാനം രാവിലെ 10.15 ഓടെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്. ഇത് ബാൽഡൊണലിലെ കേസ്മെന്റ് എയറോഡ്രോമിൽ ഇറങ്ങും. ഇവിടെയെത്തുന്ന കിനഹാനെ പോലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രത്യേക ക്രിമിനൽ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
ഐറിഷ് കോടതികളുടെ വാറന്റുകളെ തുടർന്ന് ഏപ്രിലിലാണ് കിനഹാൻ ദുബായിൽ അറസ്റ്റിലായത്. വിവരം ലഭിച്ച ഗാർഡ 48 കാരനായ കിനഹാനെ അയർലൻഡിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു.

