മീത്ത്: ജോലികൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് കെപാക് മാംസ സംസ്കരണശാല. ക്ലോണിയിലെ കേന്ദ്രത്തിൽ ബീഫിന്റെ എല്ല് നീക്കം ചെയ്യുന്നതും മുറിയ്ക്കുന്നതുമായ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പോകുന്നതായാണ് വിവരം. നൂറോളം തൊഴിലവസരങ്ങളാകും ഇല്ലാതാകുക എന്നാണ് വിവരം.
കന്നുകാലികളെ കൊല്ലുന്നത് കുറഞ്ഞതും സംസ്കരണ അളവ് കുറഞ്ഞതുമാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതിനുള്ള കാരണം. ഇതുവഴി എത്ര പേർക്ക് തൊഴിൽ നഷ്ടമാകും എന്ന കാര്യത്തിൽ കമ്പനി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
Discussion about this post

