ലിമെറിക്ക്: ഐറിഷ് മലയാളിയായ ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ. നീതി വകുപ്പിന്റേതാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം. പീസ് കമ്മീഷണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ ജോജോയ്ക്ക് കൈമാറി.
കൊരട്ടി സ്വദേശികളായ ദേവസ്സി- ത്രേസ്യ ദമ്പതികളുടെ മകനാണ് ജോജോ. ഏറെ വർഷങ്ങളായി ലിമെറിക്കിലാണ് അദ്ദേഹം താമസിച്ചുവരുന്നത്. അയർലൻഡിലെ വിവിധ സേവനങ്ങൾക്ക് ആവശ്യമായ രേഖകളും സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുക, ഓർഡർ ഒപ്പിടുക എന്നിവയാണ് പീസ് കമ്മീഷണറുടെ ചുമതല. അടിയന്തിര സാഹചര്യങ്ങളിൽ സമൻസും വാറന്റും പുറപ്പെടുവിക്കാൻ ഇവർക്ക് അധികാരമുണ്ട്.
Discussion about this post

