ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ ഉണ്ടായ വാഹനാപകടത്തിൽ ഗാൽവേ ജോക്കി പോൾ കാവനാഗ് മരിച്ചു. 20 വയസ്സായിരുന്നു അദ്ദേഹത്തിന്. ലിമെറിക്കിലെ എൻ20 റോഡിൽ ആയിരുന്നു സംഭവം.
ബുധനാഴ്ച പുലർച്ചെയാണ് സംഭവം ഉണ്ടായത്. അപകടത്തിൽ സാരമായി പരിക്കേറ്റ പോളിന് സംഭവ സ്ഥലത്ത് വച്ചുതന്നെ ജീവൻ നഷ്ടമാകുകയായിരുന്നു. രണ്ട് വർഷമായി കവാനി എൻഡ ബോൾഗറുടെ ടീമിന്റെ ഭാഗമാണ് പോൾ.
Discussion about this post

