ഡബ്ലിൻ: അയർലൻഡിൽ അന്തരിച്ച മലയാളി ജോസഫ് ജെയിംസിന്റെ കുടുംബത്തിനായുള്ള ധനസമാഹരണം ആരംഭിച്ചു. കഴിയാവുന്ന തുക നൽകി ജെയിംസിന്റെ കുടുംബത്തിന് കൈത്താങ്ങാകാം. താത്പര്യമുള്ളവർക്ക് https://gofund.me/374938b8b എന്ന ലിങ്കുവഴി സഹായം നൽകാം.
കഴിഞ്ഞ ദിവസം ആയിരുന്നു കോട്ടയം ആർപ്പൂക്കര സ്വദേശിയായ ജോസഫ് ജെയിംസിന്റെ അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 49 വയസ്സായിരുന്നു. ഡബ്ലിനിലാണ് അദ്ദേഹം ഭാര്യ ആശയ്ക്കും ആറ് മക്കൾക്കുമൊപ്പം താമസിക്കുന്നത്. ഡബ്ലിനിൽ നഴ്സ് ആണ് ആശ.
Discussion about this post

