ഡബ്ലിൻ:രോഗിയായിരുന്നപ്പോൾ പരിചരിച്ച നഴ്സിന് വൻ തുക സമ്മാനമായി നൽകി ബിസിനസുകാരൻ. 25,000 യൂറോയാണ് സമ്മാനമായി നഴ്സിന് നൽകിയത്. ചികിത്സയ്ക്കായി ഡബ്ലിനിലെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴായിരുന്നു നഴ്സിന്റെ പരിചരണം അദ്ദേഹത്തിന് ലഭിച്ചത്.
നഴ്സിന്റെ ശ്രദ്ധയിൽ ആരോഗ്യം വീണ്ടെടുത്ത ബിസിനസുകാരൻ എന്തെങ്കിലും സമ്മാനമായി നൽകണമെന്ന് ആഗ്രഹിക്കുകയായിരുന്നു. തുടർന്ന് വിൽപ്പത്രത്തിൽ ഇക്കാര്യം രേഖപ്പെടുത്തി. ഫൈൻഡേഴ്സ് ഇന്റർനാഷണൽ അയർലൻഡിന്റെ സഹായത്തോടെയാണ് നഴ്സിനെ കണ്ടെത്തിയത്. ബിസിനസുകാരന്റെയോ നഴ്സിന്റെയോ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Discussion about this post

