ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലൂടെ ഇനി ചീറി പായുക പുതിയ ഡാർട്ട് ട്രെയിനുകൾ. പഴയ ഡാർട്ട് കാര്യേജുകൾക്ക് പകരം പുതിയവ കൊണ്ടുവരാനാണ് സർക്കാർ പദ്ധതി. നേരത്തെ ഓർഡർ നൽകിയ ഡാർട്ട് ട്രെയിനുകൾ കൂടാതെ 100 പുതിയ ട്രെയിനുകളാണ് പുതുതായി വാങ്ങുന്നത്.
1984 മുതലുള്ള സർവ്വീസുകളാണ് ഇപ്പോഴും തുടരുന്നത്. ഇവയ്ക്ക് പകരമായിട്ടാണ് പുതിയ കാര്യേജുകൾ. നേരത്തെ രണ്ട് വട്ടം പുതിയ കാര്യേജുകൾക്ക് ഓർഡർ നൽകിയിരുന്നു. ഇതുവരെ ഡാർട്ട് ട്രെയിനുകൾക്കായി 670 മില്യൺ യൂറോയാണ് അധികൃതർ മുടക്കിയിരിക്കുന്നത്. 2027 ഓടെ പുതിയ കാര്യേജുകൾ സർവ്വീസ് ആരംഭിക്കും.
Discussion about this post

