കെറി: മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ ജോക്കി ഒയ്സിൻ മർഫിയ്ക്ക് പിഴ ചുമത്തി. 81,300 യൂറോയാണ് പിഴ ചുമത്തിയത്. ഇതിന് പുറമേ 20 മാസത്തേയ്ക്ക് വാഹനമോടിക്കുന്നതിന് അദ്ദേഹത്തെ കോടതി വിലക്കി. ഇക്കഴിഞ്ഞ ഏപ്രിൽ 27 ന് ആയിരുന്നു മദ്യപിച്ച് മർഫി വാഹനമോടിച്ചത്. മദ്യലഹരിയിൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം ഉണ്ടാകുകയും ചെയ്തിരുന്നു.
കേസിൽ ഇന്നലെ അദ്ദേഹത്തെ റീഡിംഗ് മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കിയിരുന്നു. ഗുരുതര കുറ്റകൃത്യമാണ് മർഫി നടത്തിയതെന്ന് വിലയിരുത്തിയ കോടതി ശിക്ഷവിധിക്കുകയായിരുന്നു. നിശ്ചിത പരിധിയിൽ കൂടുതൽ മദ്യപിച്ച് വാഹനമോടിച്ച മർഫി കുറ്റക്കാരനാണെന്നും കോടതി പരാമർശിച്ചു.
Discussion about this post

