ഡബ്ലിൻ: യുകെയിലെ വിമാനത്താവളത്തിൽ ഐറിഷ് വനിത അറസ്റ്റിൽ. 49 കാരിയെ ആണ് കൊക്കെയ്ൻ കൈവശം സൂക്ഷിച്ചതിന് എയർപോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഹീത്രോ വിമാനത്താവളത്തിൽ ആയിരുന്നു സംഭവം.
കഴിഞ്ഞ മാസം ഏഴാം തിയതിയായിരുന്നു സംഭവം എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ ഇവരുടെ പക്കൽ നിന്നും അളവിൽ കൂടുതൽ കൊക്കെയ്ൻ കണ്ടെത്തുകയായിരുന്നു. നിലവിൽ റിമാൻഡിൽ തുടരുകയാണ് 49 കാരി.
Discussion about this post

