ഡബ്ലിൻ: സൗത്ത് ലെബനനിൽ ഐറിഷ് സമാധാന സേനാംഗങ്ങൾക്ക് നേരെ വെടിവയ്പ്പ്. സംഭവത്തിൽ ആർക്കും പരിക്കില്ല. 127 ഇൻഫാന്ററി ബറ്റാലിയൻ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഐറിഷ് സമാധാന സേനാംഗങ്ങളും ശക്തമായ പ്രത്യാക്രമണം നടത്തി.
ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. സൈനിക വാഹനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്നു സംഘം. ഇതിനിടെ ആയിരുന്നു ആക്രമണം. സംഭവത്തെ വിദേശകാര്യ മന്ത്രി ഹെലൻ മക്കെന്റീ അപലപിച്ചു.
Discussion about this post

