ഡബ്ലിൻ: സാമ്പത്തിക കുറ്റകൃത്യങ്ങളെ വേരോടെ പിഴുതെറിയാൻ ഐറിഷ് സർക്കാർ. ഇതിനായി പുതിയ കർമ്മപദ്ധതി അവതരിപ്പിച്ചു. 30 പുതിയ നടപടികൾ അടങ്ങിയ പദ്ധതിയാണ് സർക്കാർ അവതരിപ്പിച്ചത്. ധനമന്ത്രി സൈമൺ ഹാരിസും ജസ്റ്റിസ് മന്ത്രി ജിം ഒ കെല്ലഗനും ചേർന്നായിരുന്നു നടപടികൾ പ്രഖ്യാപിച്ചത്.
സാമ്പത്തിക കുറ്റകൃത്യങ്ങൾ, ടെറർ ഫണ്ടിംഗ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ക്രിപ്റ്റോ ആസ്തികളുടെ മേൽനോട്ടം ശക്തിപ്പെടുത്തും. സർക്കാർ ഏജൻസികൾ തമ്മിലുള്ള ഇന്റലിജൻസ് വിവരങ്ങൾ പങ്കിടുന്നതും മെച്ചപ്പെടുത്തും.
Discussion about this post

