ഡബ്ലിൻ: ഇസ്രായേൽ- ഇറാൻ സംഘർഷത്തിനിടെ ഇറാനിൽ നിന്നും ഐറിഷ് പൗരന്മാരെ ഒഴിപ്പിച്ച് അയർലന്റ് സർക്കാർ. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസാണ് എക്സിലൂടെ ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിൽ നിന്നും 15 പൗരന്മാരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയതായി സൈമൺ ഹാരിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇറാനിൽ നിന്നും ഇന്നലെ രാത്രിയാണ് ആളുകളെ ഒഴിപ്പിച്ചത്. ഇവർ ഉടൻ തന്നെ അയർലന്റിൽ എത്തിച്ചേരുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം എത്രപേരാണ് ഇറാനിൽ നിന്നും എത്തുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല.
കഴിഞ്ഞ ദിവസം ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ഐറിഷ് പൗരന്മാരെ ഇരു രാജ്യങ്ങളിൽ നിന്നും ഒഴിപ്പിച്ചത്. സംഘർഷം കൂടുതൽ ശക്തമാകാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ കൂടിയാണ് നടപടി.

