ഡബ്ലിൻ: ഐറിഷ് അത്ലറ്റ് സിയാര മജീനിന് ക്യാൻസർ സ്ഥിരീകരിച്ചു. ഇൻസ്റ്റഗഗ്രാം കുറിപ്പിലൂടെ താരം തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. ചികിത്സയുടെ ചിത്രവും ഇൻസസ്റ്റഗ്രാമിൽ 33 കാരിയായ സിയാര പങ്കുവച്ചിട്ടുണ്ട്.
തന്റെ ജീവിത യാത്രയുടെ ഭാഗമായ നിങ്ങളോട് വിഷമകരമായ വാർത്തയാണ് പങ്കുവയ്ക്കാനുള്ളതെന്ന മുഖവുരയോടെയാണ് സിയാര തന്റെ രോഗവിവരത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തനിക്ക് ക്യാൻസർ ബാധ സ്ഥിരീകരിച്ചിരിക്കുന്നു. ചികിത്സ ആരംഭിച്ചിട്ടുണ്ട്. ഈ ഘട്ടത്തിൽ തനിക്കൊപ്പം നിൽക്കുന്ന എല്ലാവരോടും തീർത്താൽ തീരാത്ത നന്ദിയുണ്ട്.
ഇപ്പോൾ തന്റെ ശ്രദ്ധ മുഴുവനും രോഗത്തിൽ നിന്നും പുറത്തുകടക്കുന്നതിലാണ്. ഈ വേളയിൽ തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ ഏവരും മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താൻ പറയുന്നതിലുമപ്പറം നിങ്ങൾക്ക് മനസിലാക്കാൻ കഴിയുമെന്നും സിയാര പറഞ്ഞു.