ഡബ്ലിൻ: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ഒന്നായി തുടർന്ന് അയർലൻഡ്. ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ നാലാം സ്ഥാനമാണ് ഐറിഷ് പാസ്പോർട്ടിന് ഉള്ളത്. നേരത്തെയും നാലാം സ്ഥാനം തന്നെയായിരുന്നു ഐറിഷ് പാസ്പോർട്ടിന്.
വിസയില്ലാതെ എത്ര വിദേശരാജ്യങ്ങൾ സന്ദർശിക്കാം എന്നത് അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്. ഇതിൽ ഒന്നാം സ്ഥാനത്ത് സിങ്കപ്പൂർ ആണ്. സിങ്കപ്പൂർ പാസ്പോർട്ട് ഉപയോഗിച്ച് 192 രാജ്യങ്ങൾ സന്ദർശിക്കാം. ജപ്പാൻ സൗത്ത് കൊറിയ എന്നീ രാജ്യങ്ങൾ രണ്ടാം സ്ഥാനം പങ്കിട്ടു. ഡെന്മാർക്ക്, ലക്സംബർഗ്, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്ത്. വിസയില്ലാതെ ഈ രാജ്യങ്ങളിലെ പാസ്പോർട്ട് ഉപയോഗിച്ച് 186 രാജ്യങ്ങൾ സന്ദർശിക്കാം. അയർലൻഡ്, ഓസ്ട്രിയ, ബെൽജിയം, ഫിൻലൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഇറ്റലി. നെതർലൻഡ്സ്, നോർവേ എന്നീ രാജ്യങ്ങളാണ് നാലാം സ്ഥാനത്ത്. 2006 മുതൽ ആദ്യ ഏഴ് സ്ഥാനങ്ങളിൽ അയർലൻഡ് പാസ്പോർട്ട് സ്ഥിരമായി ഇടംപിടിക്കുന്നുണ്ട്.

