ഡബ്ലിൻ: ഇസ്രായേലുമായുള്ള വ്യാപരം അവസാനിപ്പിക്കാനുള്ള നീക്കവുമായി അയർലന്റ്. ഇതുസംബന്ധിച്ച് നിയമം കൊണ്ടുവരുമെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് പറഞ്ഞു. ഇസ്രായേൽ- പലസ്തീൻ സംഘർഷം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് അയർലന്റിന്റെ നിർണായ നീക്കം.
എക്സിലൂടെയാണ് സൈമൺ ഹാരിസ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലുമായുള്ള വ്യാപാര കരാർ അവസാനിപ്പിക്കാൻ അയർലന്റ് സർക്കാർ ആലോചിക്കുകയാണ്. ചൊവ്വാഴ്ച ഇതുമായി ബന്ധപ്പെട്ട നിയമത്തിൽ ഔദ്യോഗിക തീരുമാനം എടുക്കും. ജൂണിൽ ഫോറിൻ അഫയേഴ്സ് കമ്മിറ്റി ബിൽ പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം എക്സിൽ കുറിച്ചു.
Discussion about this post

