ഡബ്ലിൻ: അയർലൻഡ് പോലീസിന്റെ ഭാഗമായി 194 ഉദ്യോഗാർത്ഥികൾ. പരിശീലനം പൂർത്തിയാക്കിയ ഇവർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് ഗാർഡ സിയോച്ചാനയിലെ അംഗങ്ങളായി. ഇതോടെ സേനയുടെ ആകെ ഉദ്യോഗസ്ഥരുടെ എണ്ണം 14,481 ആയി ഉയർന്നു.
പുതുതായി നിയമിതരായവരിൽ 137 പേർ പുരുഷന്മാരാണ്. 57 വനിതാ ഉദ്യോഗാർത്ഥികളും ഇവരിൽ ഉൾപ്പെടുന്നു. സത്യപ്രതിജ്ഞ ചെയ്തവരിൽ 18 പേർ രാജ്യത്തിന് പുറത്തുനിന്നുള്ള ഉദ്യോഗാർത്ഥികളാണ്. ഇംഗ്ലണ്ട്, ഫ്രാൻസ്, ലാത്വിയ, ലിത്വാനിയ, പോളണ്ട്, റൊമാനിയ, സ്കോട്ട്ലൻഡ്, സൗത്ത് ആഫ്രിക്ക, വെയിൽസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സേനയുടെ ഭാഗമായത്. 194 പേരിൽ 87 പേരെ ഡബ്ലിനിൽ നിയമിക്കും. 39 പേരെ കിഴക്കൻ മേഖലയിലും 47 പേരെ തെക്കൻ മേഖലയിലും വിന്യസിക്കാനാണ് തീരുമാനം. 21 പേർ വടക്ക് കിഴക്കൻ മേഖലയിലെ ക്രമസമാധാന പാലനത്തിന്റെ ഭാഗമാകും.

