ഡബ്ലിൻ: യൂറോപ്യൻ യൂണിയന് മേൽ താരിഫ് ഏർപ്പെടുത്താനുള്ള അമേരിക്കയുടെ തീരുമാനം അയർലന്റിന്റെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. താരിഫിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം ഇന്ന് ക്യാബിനറ്റ് മുൻപാകെ സംസാരിക്കും. യൂറോപ്യൻ യൂണിയന് മേൽ 30 ശതമാനം താരിഫ് ഏർപ്പെടുത്താനാണ് അമേരിക്കയുടെ തീരുമാനം.
താരിഫ് നിലവിൽവരുന്നത് രാജ്യത്ത് വലിയ തൊഴിൽ നഷ്ടം ഉണ്ടാകാൻ കാരണമാകുമെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. ഇത് പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലായിരിക്കും. സമ്പദ്വ്യവസ്ഥയെയും ഇത് ബാധിക്കും. അതിനാൽ ചർച്ചചെയ്ത് ഇതിന് പരിഹാരം കാണുന്നതിലാണ് അയർലന്റ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം ക്യാബിനറ്റിൽ വ്യക്തമാക്കും.
Discussion about this post

