ഡബ്ലിൻ: ഗാസയിലേക്ക് സമാധാനപാലകരെ അയക്കുന്നതിൽ അയർലൻഡിന് തുറന്ന മനസ്സാണെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. മാധ്യമത്തോട് സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളുടെ ആഴം കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
വെടിനിർത്തൽ നിലവിൽവന്നിട്ട് കുറച്ച് ദിവസം മാത്രമേ ആയുള്ളൂ. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. കരാറ് സംബന്ധിച്ച് അടുത്ത ഘട്ടങ്ങളിലാകും കൂടുതൽ വ്യക്തത ലഭിക്കുക. ഇത്തരം വിഷയങ്ങളിൽ അയർലൻഡിന് തുറന്ന മനസ്സാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗാസയിലെ ജനങ്ങൾക്ക് ആറ് മില്യൺ യൂറോയുടെ മാനുഷിക സഹായം ആണ് അയർലൻഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
Discussion about this post

