ഡബ്ലിൻ: ഇത്തവണത്തെ ബജറ്റിൽ വ്യക്തിനികുതിയിൽ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി പാസ്കൽ ഡൊണഹോ. തൊഴിൽ, നിക്ഷേപം തുടങ്ങിയവയിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ള നികുതി പാക്കേജുകൾ ആയിരിക്കും ഇക്കുറി പ്രഖ്യാപിക്കുക. തൊഴിലിനായി രാജ്യത്ത് നിന്നും ആളുകൾ പുറത്തുപോകുന്ന സാഹചര്യം ഓഴിവാക്കുന്നതിലാണ് സർക്കാരിന്റെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യത്ത് തന്നെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ബജറ്റ് പ്രഖ്യാപിക്കുക എന്നതാണ് തങ്ങളെക്കൊണ്ട് കഴിയുന്ന പ്രധാന കാര്യം. ഭാവിയിലും ധാരാളം തൊഴിലവസരങ്ങൾ ഉണ്ടാകണം. രാജ്യത്തിന്റെ മത്സരശേഷി വർധിപ്പിക്കുന്നതിനും നിക്ഷേപം കൂട്ടുന്നതിനുള്ള നടപടികളാണ് നികുതിയുടെ കാര്യത്തിൽ തങ്ങൾ ആവിഷ്കരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
9.4 മില്യൺ യൂറോയുടെ പാക്കേജ് ആണ് ഇക്കുറി ബജറ്റിൽ പ്രഖ്യാപിക്കുന്നത്. ഇതിൽ 7.9 ബില്യൺ യൂറോ പൊതു ചിലവുകൾക്കും 1.5 ബില്യൺ ടാക്സ് പാക്കേജും ആണ്.

