ഡബ്ലിൻ: താലയിൽ ഇന്ത്യക്കാരന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഐഒസി അയർലന്റ്. സംഭവത്തിൽ ഇന്ത്യൻ എംബസി അടക്കമുള്ള അധികാരികൾ ഇടപെടണമെന്ന് ഐഒസി അയർലന്റ് ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് ഐഒസി അയർലന്റിന്റെ തീരുമാനം.
അടുത്തിടെയായി ഇന്ത്യക്കാർക്ക് നേരെ ആക്രമണം വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാൻ ഐഒസി അയർലന്റ് തീരുമാനിച്ചത്. ആദ്യഘട്ടമെന്ന നിലയിൽ പ്രധാനമന്ത്രി അടക്കമുള്ളവർക്ക് സംഘടന പരാതി നൽകും. സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കേണ്ട ഘട്ടമാണ് ഇപ്പോഴെന്നും ഐഒസി അറിയിച്ചു.
Discussion about this post

