ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ സ്കൂളിൽ വിദ്യാർത്ഥിയെ സഹപാഠി ആക്രമിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇക്കഴിഞ്ഞ വെളളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ബാലിഷാനനിലെ മാർക്കറ്റ് യാർഡിൽ ആയിരുന്നു സംഭവം.
പ്രദേശത്തെ പ്രമുഖ സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. ഉച്ചഭക്ഷണം കഴിക്കാനുള്ള ഇടവേളയ്ക്കിടെ പ്രദേശത്തുവച്ച് ഇരയായ കുട്ടിയെ പ്രതിയായ കുട്ടി പിന്നിലൂടെ വന്ന് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടിയുടെ പരിക്കുകൾ സാരമുള്ളതല്ല.
Discussion about this post

