ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിലെ ജയിലിൽ തടവുകാരൻ മരിച്ച സംഭവത്തിൽ അന്വേഷണം. പോലീസ് കസ്റ്റഡിയിലിരിക്കെ മാഗബെറി ജയിലിൽ ഉണ്ടായ സംഭവത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രിസൺ ഓംബുഡ്സ്മാനാണ് കേസിൽ അന്വേഷണം നടത്തുക. കൊറോണറും അന്വേഷണം നടത്തുന്നുണ്ട്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഇവിടെ വച്ച് തടവുപുള്ളി മരിച്ചത്. മരിക്കുമ്പോൾ തടവുകാരൻ ബാൻ ഹൗസ് കമ്മിറ്റൽ യൂണിറ്റിൽ ആയിരുന്നു. സംഭവത്തിൽ പോലീസിനെതിരെ വിമർശനം ഉയരുന്നുണ്ട്.
Discussion about this post

