നാവൻ: നാവനിലെ 43 കാരന്റെ തിരോധാനത്തിൽ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ച് പോലീസ്. നാല് വർഷങ്ങൾക്ക് മുൻപ് കാണാതായ മാർക്ക് ഡഫിയുടെ തിരോധാനത്തിലാണ് അന്വേഷണം. 2022 ഒക്ടോബർ മൂന്നിനാണ് ഡഫിയെ കാണാതായത്.
നാവനിൽ ആയിരുന്നു അദ്ദേഹത്തെ അവസാനമായി കണ്ടത്. 10.50 ന് ജോൺസ്ടൗൺ ഷോപ്പിംഗ് സെന്ററിലെ പോസ്റ്റ് ഓഫീസിൽ അദ്ദേഹം എത്തിയിരുന്നു. ഇതിന് ശേഷം അദ്ദേഹം എവിടെ പോയി എന്നത് സംബന്ധിച്ച് യാതൊരു വിവരവും ലഭിക്കാതിരിക്കുകയായിരുന്നു. തുടർന്ന് കുടുംബാംഗം പോലീസിൽ പരാതി നൽകി. അദ്ദേഹം കൊല്ലപ്പെട്ടിരിക്കാമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം.
Discussion about this post

