ടൈറോൺ: കൗണ്ടി ടൈറോണിൽ സംരക്ഷിത ഫാൽക്കണിനെ (പ്രാപ്പിടിയൻ പക്ഷി) വെടിവച്ച സംഭവത്തിൽ അന്വേഷണം. ആക്രമണത്തെ ഗൗരവമായി എടുത്തിട്ടുണ്ടെന്നും കുറ്റക്കാരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. സ്ട്രാബേനിനടുത്തുള്ള ബാലിമഗോറി പ്രദേശത്താണ് സംഭവം ഉണ്ടായത്.
പെരെഗ്രിൻ ഇനത്തിൽപ്പെട്ട ഫാൽക്കണിന് നേരെയാണ് ആക്രമണം ഉണ്ടായത്.
പ്രദേശത്ത് നിന്നും ഫാൽക്കണിനെ കാലിന് പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഡോക്ടർമാരുടെ വിദഗ്ധ സംഘം നടത്തിയ പരിശോധനയിൽ കാലിന് വെടിയേറ്റതായി വ്യക്തമായി. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post

