ക്ലെയർ: കൗണ്ടി ക്ലെയറിൽ വാഹനാപകടത്തിൽ 17 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതകൾ സംശയിച്ച് പോലീസ്. സംഭവത്തിന് മുൻപ് ചിലരുമായി 17 കാരൻ തർക്കിച്ചിരുന്നുവെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഇക്കാര്യം സ്ഥിരീകരിക്കാൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇതിന്റെ വൈരാഗ്യത്തിൽ 17 കാരനെ ആക്രമിച്ചിരിക്കാമെന്നും പോലീസ് വിലയിരുത്തുന്നുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് വാഹനം ഇടിച്ച് 17 കാരനായ ബ്രയാൻ ലോവിന് ജീവൻ നഷ്ടമായത്. ക്ലോൺലാരയ്ക്ക് സമീപം നടന്ന അപകടത്തിൽ ആയിരുന്നു ജീവൻ നഷ്ടമായത്. അപകടത്തിന് പിന്നാലെ വാഹനവുമായി പ്രതി കടന്ന് കളയുകയായിരുന്നു. സ്കോഡ ഒക്ടാവിയ കാറാണ് ഇടിച്ച് വീഴ്ത്തിയത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന.

