ഗാൽവെ: തുവാമിലെ മദർ ആൻഡ് ബേബി ഹോമിലെ പരിശോധനയിൽ കണ്ടെടുത്തത് നിർണായ തെളിവുകൾ എന്ന് വ്യക്തമാക്കി അധികൃതർ. ശിശുക്കളുടെ വലിപ്പത്തിലുള്ള കുഴികളും ശിശുക്കളുടെ മൃതദേഹ ഭാഗങ്ങളുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലിന് ബലം നൽകുന്ന വസ്തുതകളാണ് ഇതെന്നാണ് വിലയിരുത്തൽ.
2017 ൽ മറ്റ് അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്ത് നിന്ന് അൽപ്പം മാറിയുള്ള രണ്ടാമത്തെ ശ്മശാനത്തിലാണ് ഇപ്പോൾ തിരച്ചിൽ പുരോഗമിക്കുന്നത്. കൂടുതൽ കുട്ടികളുടെ അവശിഷ്ടങ്ങൾ ഇവിടെ നിന്നും കണ്ടെത്താൻ കഴിയുമെന്നാണ് തിരച്ചിലിന് നേതൃത്വം നൽകുന്ന സംഘത്തിന്റെ പ്രതീക്ഷ. അതേസമയം മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
Discussion about this post

